ഭിന്നശേഷിക്കാരായ കലാകാരന്‍മാരുടെ ചിത്രരചനാ പ്രദര്‍ശനം തൃശൂര്‍ ലളിതകലാ അക്കാദമി ആര്‍ട് ഗാലറിയില്‍ തുടങ്ങി. കൈരളി അഗ്രിക്കള്‍ച്ചര്‍ എം.എസ്.സി.എസ്  കമ്പനിയാണ് സംഘാടകര്‍. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരാണ് പങ്കെടുത്തത്. ഗുരുവായൂര്‍ ചുമര്‍ചിത്രകലാ പഠന കേന്ദ്രം മുന്‍ പ്രിന്‍സിപ്പല്‍ കെ.യു.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.സി.എസ് ചെയര്‍മാന്‍ കെ.വി.അശോകന്‍ അധ്യക്ഷനായിരുന്നു.

ENGLISH SUMMARY:

Painting exhibition of differently abled artists started at Thrissur Lalithakala Academy Art Gallery. Organizers are Kairali Agriculture MSCS Company. Artists from different parts of the state participated