തൃശൂര്‍ വല്ലച്ചിറ പഞ്ചായത്തിലെ ഇളംകുന്നിന്റെ മുകളില്‍ നിന്ന് സ്വകാര്യ വ്യക്തി മണ്ണെടുക്കുന്നതിന് എതിരെ നാട്ടുകാര്‍ രംഗത്ത്. മണ്ണെടുത്താല്‍ കുന്നിടിഞ്ഞ് ആയിരം കുടുംബങ്ങള്‍ക്കു ജീവനു ഭീഷണിയാകുമെന്ന് നാട്ടുകാര്‍ പറയുന്നു.
തൃശൂര്‍ ജില്ലയില്‍തന്നെ ഏറ്റവും ഉയരം കൂടിയ കുന്നുകളില്‍ ഒന്നാണ് ഇളംകുന്ന്. ഇതിനു മുകളില്‍ നിന്ന് വന്‍തോതില്‍ മണ്ണെടുത്തു. സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് മണ്ണെടുപ്പ്. നാട്ടുകാരുടെ പരാതിപ്രകാരം മണ്ണുമാന്തി യന്ത്രങ്ങള്‍ വില്ലേജ് ഓഫിസര്‍ പിടിച്ചെടുത്ത് പൊലീസിന് കൈമാറി. സമുദ്രനിരപ്പില്‍ നിന്ന് 230 അടി ഉയരത്തിലാണ് കുന്ന്. ഒട്ടേറെ കുടുംബങ്ങള്‍ക്കു ജലമെത്തിക്കുന്ന കൂറ്റന്‍ ജലസംഭരണി കുന്നിന്റെ മുകളിലാണ്. മണ്ണെടുപ്പ് വ്യാപകമായതോടെ കുന്ന് ഏതുസമയത്തും ഇടിയാന്‍ സാധ്യതുണ്ടെന്ന് നാട്ടുകാര്‍ ഭയപ്പെടുന്നു.
കുന്നിന്റെ താഴേയും പരിസരങ്ങളിലുമായി ആയിരത്തിലേറെ കുടുംബങ്ങളാണ് താമസിക്കുന്നത്. ജില്ലാ കലക്ടര്‍ക്ക് നാട്ടുകാര്‍ ഉടനെ പരാതി നല്‍കും. ഇനിയും മണ്ണെടുത്താല്‍ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങുമെന്ന് നാട്ടുകാര്‍ പറഞ്ഞു.