തൃശൂർ മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ കല്ലിടുക്ക് സർവീസ് റോഡിൽ കുഴികൾ കാരണം ഗതാഗത കുരുക്ക് രൂക്ഷം. അടിപ്പാതയുടെ നിർമാണം നടക്കുന്നതിനാൽ വാഹന ഗതാഗതം സർവീസ് റോഡിലൂടെയാണ് വഴിതിരിച്ചു വിടുന്നത്.
സർവീസ് റോഡ് നിറയെ വലിയ കുഴികൾ. അടിപ്പാത നിർമാണം ഒരുവശത്ത്. വാഹനങ്ങൾ പോകേണ്ട സർവീസ് റോഡാണെങ്കിൽ തകർന്ന അവസ്ഥയും. ഇരുവശത്തുമുള്ള വാഹനങ്ങൾ കടന്നുപോകുന്നത് സർവീസ് റോഡ് വഴിയാണ്. വാഹനങ്ങൾ നിരത്തെറ്റിച്ചു വന്നതോടെ ഗതാഗതം പൂർണമായും സ്തംഭിച്ച അവസ്ഥയാണ് പലപ്പോഴും.
സർവീസ് റോഡ് സജ്ജമാക്കാതെ ഭാരമേറിയ ചരക്ക് വാഹനങ്ങളെ കടത്തി വിട്ടതാണ് റോഡ് തകരാനുള്ള കാരണം. കൂടാതെ നിർമാണ കമ്പനി അധികൃതർ ആരും തന്നെ കുരുക്ക് ഉണ്ടായ സമയത്ത് നിയന്ത്രിക്കാൻ സ്ഥലത്തില്ലായിരുന്നു. ഇതു പ്രശ്നം രൂക്ഷമാക്കി. ഇനി, മഴ മാറാതെ, കുഴികൾ ശാശ്വതമായി അടയ്ക്കാനും കഴിയില്ല. ദുരിതയാത്ര തുടരും.