തൃശൂര്‍, കുന്നംകുളം റൂട്ടിലെ കയ്പറമ്പ് മുതല്‍ ചൂണ്ടല്‍ വരെയുള്ള റോഡില്‍ ദുരിതയാത്ര തുടരുന്നു. ഈ വഴി ഒഴിവാക്കി ഇരുപതു കിലോമീറ്റര്‍ വളഞ്ഞ് മുഖ്യമന്ത്രി പോയത് ഏറെ ചര്‍ച്ചയായിരുന്നു. പാറപ്പൊടിയിട്ട് പേരിനു മാത്രമാണ് കുഴിയടയ്ക്കല്‍. സര്‍വത്ര കുഴിയാണ് ഈ റോഡില്‍. മൂന്നര കിലോമീറ്റര്‍ ദൂരം റോഡില്ല. കുഴികള്‍ മാത്രം.
പലവിധ ട്രോളുകള്‍ ഇറങ്ങി. വാര്‍ത്തകള്‍ വന്നു. റോഡ് നേരെയാക്കുമെന്ന പതിവു പ്രഖ്യാപനവും. പക്ഷേ, കുഴികള്‍ മാത്രം ബാക്കി.
പാറപ്പൊടിയിട്ട് കാര്യമില്ല. മഴയത്ത് ഇത് ഒഴിച്ചു പോകും. ഇതുവഴി സര്‍വീസ് നടത്തുന്ന ബസ് ജീവനക്കാര്‍ സഹിക്കെട്ട് ഒരു ദിവസം പണിമുടക്കി. എന്നിട്ടും രക്ഷയില്ല. ഈ ദുരിതയാത്ര എന്ന് തീരുമെന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല.