തൃശൂർ തലശേരിയിൽ സ്ഥാപിച്ച ഭൂചലന നിരീക്ഷണ കേന്ദ്രം പ്രവർത്തനരഹിതം. തൃശൂരിൽ ഭൂചലനങ്ങൾ തുടരുന്നതിനിടെ ഇങ്ങനെയൊരു കേന്ദ്രം അടഞ്ഞു കിടക്കുന്നതിൽ നാട്ടുകാർക്ക് അമർഷമുണ്ട്.
തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം തുടരുമ്പോൾ ഭൂകമ്പ നിരീക്ഷണ കേന്ദ്രത്തിന്റെ അവസ്ഥയാണിത്. 30 വർഷം മുമ്പ് ജില്ലയിൽ ഭൂചലനങ്ങളുടെ പ്രഭവകേന്ദ്രം തലശേരിയായിരുന്നു. അങ്ങനെയാണ് നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്. 1998 ഡിസംബർ 26 നാണ് തുടങ്ങിയത്. പക്ഷേ, ഭൂചലന മാപിനിയിൽ തീവ്രത രേഖപ്പെടുന്നത് തെറ്റായിരുന്നു. വഴിയരികിലുള്ള ഈ കേന്ദ്രത്തിൽ വണ്ടികൾ പോകുന്നത് ഉൾപ്പെടെ ഭൂചലനമായി രേഖപ്പെടുത്തി. താൽക്കാലിക ജീവനക്കാരൻ ഇവിടെ നിയമിച്ചിരുന്നു. പദ്ധതിപാളയതോടെ തുറക്കാതെയായി.
ഉപകരണങ്ങൾ പീച്ചിയിലെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. ഭൂചലന കേന്ദ്രം പ്രവർത്തിക്കാത്തതിനാൽ കെട്ടിടം വായനശാലയ്ക്ക് വിട്ടു കൊടുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.