മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ കുര്‍ബാന അര്‍പ്പിച്ച്  പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ. വിശ്വാസികള്‍ചേര്‍ന്ന് വലിയ സ്വീകരണമാണ് പള്ളിയില്‍ ബാവായ്ക്ക് ഒരുക്കിയത്. സഭ ഒന്നായി മുന്നോട്ടുപോകാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് പാത്രിയര്‍ക്കീസ് ബാവാ പറഞ്ഞു. 

തുടര്‍ന്ന് പാത്രിയര്‍ക്കീസ് ബാവയുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ശ്രേഷ്ഠ ബാവയും യാക്കോബായ സഭയിലെ മെത്രാപ്പൊലീത്തമാരും സഹകാര്‍മികരായി. സമാധാനത്തിനായി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് മണര്‍കാട് പള്ളിയില്‍ പാത്രിയര്‍ക്കീസ് ബാവ വിശ്വാസികളെ അഭിസംബോധന ചെയ്തു. ഐക്യത്തോടെ മുന്നോട്ടുപോകാന്‍ സാധ്യമായതെല്ലാം ചെയ്യും. 

സഭാ തര്‍ക്കത്തിലെ ഇടപെടലുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി വി.ഡി.സതീശനും മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും ബാവാ നന്ദിപറഞ്ഞു. കോട്ടയം ഭദ്രാസനത്തിന്റെ ലോഗോയും പാത്രിയര്‍ക്കീസ് ബാവാ പ്രകാശനം ചെയ്തു. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനം പൂര്‍ത്തിയാക്കി പാത്രിയര്‍ക്കീസ് ബാവാ നാളെ മടങ്ങും.