യാക്കോബായ സഭയുടെ മൂറോൻ കൂദാശയ്ക്ക് പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലലിൽ തുടക്കമായി. ഇന്നലെ വൈകുന്നേരം ആരംഭിച്ച കൂദാശ കർമ്മങ്ങൾക്ക് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രീയർക്കീസ് ബാവ മുഖ്യ കാർമ്മികത്വം വഹിച്ചു. ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ സഹകാർമികനായി.

ഇന്ന് രാവിലെ ഏഴുമണിക്ക് പ്രഭാത പ്രാർത്ഥനയോടെ മൂറോൻ കൂദാശയുടെ പ്രധാന കർമ്മങ്ങൾ ആരംഭിക്കും. ഉച്ചയോടെ കൂദാശ പൂർത്തിയാകും. തുടർന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം ചേരും. മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനവും ഇന്ന് വൈകിട്ട് പുത്തൻകുരിശിൽ നടക്കും.

ENGLISH SUMMARY:

The Holy Mooron consecration ceremony of the Jacobite Syrian Christian Church has officially commenced at St. Athanasius Cathedral in Puthencruz. His Holiness Patriarch Ignatius Aphrem II served as the chief celebrant for the opening rituals held yesterday evening, co-officiated by Catholicos Baselios Joseph.