കോട്ടയം കുമരകത്ത് എട്ടു മാസം മുൻപ് ഉദ്ഘാടനം ചെയ്ത പാലത്തിന്‍റെ അപ്രോച്ച് റോഡ് താഴുന്നു. ഇരുചക്ര വാഹനങ്ങള്‍ അപകടത്തിലാകുന്നതും ഭാരവാഹനങ്ങള്‍ റോഡില്‍ കുടുങ്ങുന്നതും പതിവാകുകയാണ്. പാലം നിര്‍മാണത്തിലെ പാളിച്ചകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാരും നാട്ടുകാര്‍ രംഗത്തെത്തി‌. 

കുമരകം കോണത്താറ്റ് പാലത്തിന്‍റെ സമീപന പാതയാണ് താഴ്ന്നുകൊണ്ടിരിക്കുന്നത്. ഇതോടെ നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നു. ഭാരവാഹനങ്ങള്‍ പാലത്തിലേക്ക് കയറാന്‍ ബുദ്ധിമുട്ടുന്നതായി നാട്ടുകാരന്‍ സ്റ്റീഫന്‍ പറയുന്നു.

ചേര്‍ത്തല ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങള്‍ വേഗത കുറയ്ക്കണമെന്നും ശ്രദ്ധിച്ചില്ലെങ്കില്‍ നിയന്ത്രണംവിട്ട് മറിഞ്ഞേക്കാമെന്നും കൊച്ചുമോന്‍ മുന്നറിയിപ്പു നല്‍കുന്നു. 29 കോടി രൂപ ചെലവിട്ട പാലത്തില്‍ നിര്‍മാണ പാളിച്ചകള്‍ ഏറെയെന്നാണ് നാട്ടുകാരുടെ പരാതി. റോഡ് നിര്‍മാണ ചുമതലയുണ്ടായിരുന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. 

ENGLISH SUMMARY:

The approach road of the newly constructed Konathat Bridge in Kumarakom, Kottayam, has begun sinking just eight months after its inauguration. The road's structural failure has turned into a major hazard, leading to frequent two-wheeler accidents and heavy vehicles getting stuck while attempting to cross. Local residents and commuters, citing severe construction flaws in the ₹29 crore project, are demanding an official investigation and strict action against the Public Works Department (PWD) officials responsible for oversight.