കോട്ടയം തലയാഴം പഞ്ചായത്തില്‍ പട്ടികജാതിവിഭാഗ ഉന്നതികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നടപ്പാക്കിയ പദ്ധതിയില്‍ ക്രമക്കേടെന്ന് പരാതി. വീടുകളുടെ അറ്റകുറ്റപ്പണി ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയില്ലെന്നാണ് പരാതി.
തലയാഴം പഞ്ചായത്തിലെ മണ്ണാറംക്കണ്ടം കുറിഞ്ഞിക്കാട് ഉന്നതിയിൽ വീടുകളുടെ അറ്റകുറ്റപ്പണി നടത്തിയതിലും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതിലുമാണ് ക്രമക്കേട് നടന്നതായി പരാതിയുളളത്. ഒരു കോടി രൂപയുടെ പദ്ധതിയാണ്. മണ്ണാറക്കണ്ടം സ്വദേശിനി അമ്മിണി, അജീഷ് ഭവനിൽ അജീഷ്, മാന്തറ പ്രശോഭൻ, ഇങ്ങനെ ഉന്നതിയിലെ മുപ്പതു കുടുംബങ്ങള്‍ പദ്ധതിയുടെ ഗുണഭോക്താക്കളായെങ്കിലും മിക്കവര്‍ക്കും പരാതികളേറെയാണ്. വീടുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാതെ പോയെന്നാണ് ആക്ഷേപം. ജില്ലാ നിർമിതി കേന്ദ്രത്തിന്‍റെ മേൽനോട്ടത്തിലായിരുന്നു പദ്ധതി നടത്തിപ്പ്. പദ്ധതിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് ആവശ്യം.