തിരുവോണ ദിനത്തില്‍ ആദ്യം സദ്യ ഉണ്ണുന്നത് തിരുവാര്‍പ്പ് ശ്രീകൃഷ്ണനാണ്. വിശപ്പ് സഹിക്കാന്‍ കഴിയാത്ത ഭഗവാനാണ് തിരുവാര്‍പ്പിലേത്. ഇന്ത്യയില്‍ ആദ്യം നടതുറക്കുന്നതും കോട്ടയം ജില്ലയിലെ ഈ ക്ഷേത്രമാണ്

രാത്രിയുടെ മൂന്നാം യാമത്തില്‍, അതായത് പുലര്‍ച്ചെ രണ്ടു മണിക്കാണ് നിര്‍മാല്യത്തിന് ശ്രീകോവില്‍ നട തുറക്കുന്നത്. താക്കോല്‍ കൊണ്ട് തുറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വാതില്‍ വെട്ടിപ്പൊളിക്കാന്‍ മഴു സൂക്ഷിച്ചിട്ടുണ്ട്. കംസവധം കഴിഞ്ഞ കൗമാര ഭാവത്തിലാണ്  ശ്രീകൃഷ്ണ പ്രതിഷ്ഠ. ഘടികാര സമയങ്ങളില്ല, നിഴല്‍ അളവുകളിലാണ് പൂജ നടക്കുന്നത്. ഗ്രഹണ സമയങ്ങളിലും തുറന്നിരിക്കും.

മഹാത്മാ ഗാന്ധി ദര്‍ശനം നടത്തിയ ക്ഷേത്രമാണ്. കംസവധം കഴിഞ്ഞ് ക്ഷീണിതനായ കണ്ണന് അമ്മ ദേവകി വിളമ്പി കൊടുത്ത ഭക്ഷണത്തിന്‍റെ രുചി പെരുമയും വിശ്വാസ പ്രമാണവുമാണ് തിരുവാര്‍പ്പിലെ ഉഷ പായസത്തിന്‍റേത്. തിരുവോണദിനം ആദ്യം സദ്യ വിളമ്പുന്നത് ഇവിടെയാണ്. 

ക്ഷേത്രഘടനയിലും വ്യത്യാസമുണ്ട് ഇവിടെ. തിരുവാര്‍പ്പില്‍ ഉപദേവന്മാരില്ല. വടക്കു കിഴക്കു മൂലയില്‍ ഭൂതത്താന്‍ നട മാത്രമേയുള്ളൂ. 

ENGLISH SUMMARY:

ThiruvAppu Onam Sadhya holds the unique distinction of being the first to be served on Thiruvonam day, dedicated to the insatiable appetite of Lord Krishna at the ThiruvAppu Sreekrishna Temple. This ancient temple in Kottayam district is renowned for its distinctive rituals and historical significance, including being the first temple in India to open its doors for darshan.