കോട്ടയം പാലായിൽ സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിടത്തിന്‍റെ നിർമാണം പൂർത്തിയായിട്ട് മൂന്നുവര്‍ഷമായിട്ടും സര്‍ക്കാര്‍ ഒാഫിസുകളുടെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ഇലക്ട്രിക് ഉപകരങ്ങളും ഇരുമ്പ് ഗ്രില്ലുകളും തുരുമ്പെടുത്തു തുടങ്ങിയതോടെ വീണ്ടും ലക്ഷങ്ങള്‍ ചെലവഴിച്ചാലേ ഇനി ഉപയോഗിക്കാനാകു.
പാലാ നഗരത്തില്‍ സര്‍ക്കാര്‍ ഒാഫിസുകള്‍ ഒരേ കെട്ടിടത്തിലാക്കാനാണ് പാലാ വൈക്കം റോഡിലെ നെല്ലിയാനിയിൽ മൂന്നു കോടിരൂപ ചെലവഴിച്ച് സിവിൽ സ്റ്റേഷൻ അനക്സ് മൂന്നു വര്‌ഷം മുന്‍പ് നിര്‍മിച്ചത്. നിലവില്‍ സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന റീജനൽ ട്രാൻസ്പോർട്ട് ഓഫിസ്, റവന്യു, എക്സൈസ് ഓഫിസുകള്‍ക്ക് വേണ്ടിയായിരുന്നു കെട്ടിടം നിര്‍മിച്ചത്. പക്ഷേ ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ മൂന്നുവര്‍ഷമായി അടച്ചിട്ടിരിക്കുകയാണ്. തുടക്കത്തില്‍ വെള്ളവും വൈദ്യുതിയും ലഭ്യമാക്കാന്‍ വൈകിയതായിരുന്നു പ്രശ്നം. ഇപ്പോള്‍ കെട്ടിടത്തില്‍ സ്ഥാപിച്ച ഇലക്ട്രിക് ഉപകരണങ്ങളും ഇരുമ്പ് ഗ്രില്ലുകളും തുരുമ്പെടുത്തു തുടങ്ങി. ഇനിയും ലക്ഷങ്ങള്‍ ചെലവഴിക്കണം.
വിശാലമായ പാര്‍ക്കിങ് സൗകര്യമുള്ളയിടം ഇപ്പോള്‍ കാടുകയറിയ നിലയിലാണ്. കെട്ടിടം ഉപയോഗിക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇടപെടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.