pala-nagarasabha

TOPICS COVERED

മീനച്ചിലാറിന് കുറുകെ തൂക്കുപാലം നിര്‍മിക്കാൻ കോട്ടയം പാലാ നഗരസഭയുടെ പദ്ധതി. കാടുപിടിച്ചു കിടക്കുന്ന അമിനിറ്റി സെൻ്റർ ഉപയോഗപ്പെടുത്താനാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. കിറ്റ്കോ ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി

മീനച്ചിലാറിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയുംവിധം 2020ല്‍ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത കെട്ടിടസമുച്ചയവും പാലവും കാടു കയറി നശിച്ചു. 2013-ല്‍ കെഎം മാണി ബജറ്റില്‍ അനുവദിച്ച അഞ്ചു കോടി രൂപയാണ് പദ്ധതിയ്ക്കായി ചെലവഴിച്ചത്. പിന്നീടൊന്നും ഉണ്ടായില്ല. അതിനാൽഅമനിറ്റി സെന്ററും പാര്‍ക്കും പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുത്താനാണ് മീനച്ചിലാറിന് കുറുകെ തൂക്കുപാലം നിർമിക്കാൻ നഗരസഭ തീരുമാനിച്ചത്.പദ്ധതിക്ക് സർക്കാർ ധനസഹായം ഉറപ്പാക്കുന്നതിന്   ചെയര്‍പേഴ്സണ്‍ ദിയ ബിനു മുഖ്യമന്ത്രി വിഡി സതീശനെ കണ്ട് നിവേദനം നൽകിയിരുന്നു .കിറ്റ്കോ എം.ഡി രാജേഷിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. പദ്ധതിയുടെ അലൈന്‍മെന്റ്, ചെലവ്, ഡിസൈന്‍ എന്നിവ വിലയിരുത്തി നഗരസഭയ്ക്ക് റിപ്പോർട്ട് നൽകുംമീനച്ചിലാറിന്റെ മറുകരയില്‍ ആവശ്യമായ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതോടെ ആളുകളെത്തുമെന്നാണ് നഗരസഭയുടെ വിലയിരുത്തല്‍. 

സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കി മഴക്കാലത്തിന് ശേഷം നിര്‍മാണമാരംഭിക്കാനാണ് നഗരസഭ ഭരണസമിതിയുടെ തീരുമാനം.