കോട്ടയം കുമരകത്തെ പഞ്ചനക്ഷത്ര ഹോട്ടലായ ദ് സൂരി റിസോര്‍ട്ട് 205 കോടി രൂപയ്ക്ക് രാജ്യത്തെ പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പായ  െഎടിസി ഹോട്ടല്‍സ് ഏറ്റെടുത്തു. കേരളത്തില്‍ െഎടിസി ഹോട്ടല്‍സ് സ്വന്തമാക്കുന്ന ആദ്യത്തെ റിസോര്‍ട്ടാണിത്.

വേമ്പനാട് കായല്‍ തീരത്ത് പതിനെട്ട് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന പഞ്ചനക്ഷത്ര റിസോര്‍ട്ടാണ് ദ് സൂരി കുമരകം കേരള റിസോര്‍ട്ട് ആന്‍‍ഡ് സ്പാ. 

രാജ്യത്തെ പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പായ  െഎടിസി 205 കോടി രൂപയ്ക്കാണ് ദ് സൂരി റിസോര്‍ട്സിനെ ഏറ്റെടുത്തത്.  െഎടിസിയുടെ അത്യാഡംബര റിസോര്‍ട്സ് വിഭാഗത്തിലേക്ക് ദ് സൂരി ഉള്‍പ്പെടുകയാണ്.  38 വില്ലകളും കോട്ടേജുകളും ഉള്‍പ്പെടെ 72 മുറികളാണുളളത്. അഞ്ച് ഏക്കര്‍ വിസ്തൃതിയിലുളള മനുഷ്യനിര്‍മിത ലഗൂണ്‍ റിസോര്‍ട്ടിന്‍റെ സവിശേഷതയാണ്. 

റിസോര്‍ട്ട് മോടിപിടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അടുത്തമാസം ആരംഭിക്കും. നവംബറില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.  െഎടിസിയുടെ കടന്നുവരവ് സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയൊരു ഉണര്‍വാണ്. ഒപ്പം കുമരകത്തിന്‍റെ പ്രശസ്തി വാനോളം ഉയരും. 

ENGLISH SUMMARY:

The Zuri Resort Kumarakom has been acquired by ITC Hotels for ₹205 crore, marking ITC's first resort acquisition in Kerala. This acquisition is expected to boost Kerala's tourism sector and enhance Kumarakom's reputation.