കോട്ടയം കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് കുടിവെള്ളം മുട്ടിച്ച് സാമൂഹ്യവിരുദ്ധരുടെ ക്രൂരത. വീട്ടുമുറ്റത്തെ കിണറ്റിൽ കരിഓയിൽ ഒഴിച്ചതായാണ് കാണപ്പെട്ടത്. വല്ലപ്പുഴയിൽ ഷാനവാസിൻ്റെ കിണറ്റിലാണ് കരിഓയിൽ ഒഴിച്ചത്.
ഇടക്കുന്നം തീരദേശം പ്രദേശത്ത് വല്ലപ്പുഴയിൽ ഷാനവാസിന്റ വീട്ടുമുറ്റത്തെ കിണറ്റിലാണ് കഴിഞ്ഞദിവസം രാത്രി സാമൂഹിക വിരുദ്ധർ കരി ഓയിൽ ഒഴിച്ചത്. വെള്ളം ഉപയോഗിച്ചപ്പോൾ സംശയം തോന്നി കിണറ്റിൽ നോക്കിയപ്പോഴാണ് വെള്ളത്തിൻ്റെ മുകളിലാകെ ഓയിൽ പൊങ്ങി കിടക്കുന്നത് കണ്ടത്. വേനൽക്കാലത്ത് സാമൂഹ്യവിരുദ്ധർ ക്രൂരതയാണ് കാട്ടിയതെന്ന് ഷാനവാസ് പറഞ്ഞു.
ഷാനവാസിനെ കുടുംബത്തെ കൂടാതെ അയൽവാസികളായ മൂന്നു കുടുംബങ്ങളും ഈ കിണറ്റിലെ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. വാർഡ് മെമ്പർ രഞ്ജിത്ത് മുഖേന കാഞ്ഞിരപ്പള്ളി പൊലീസിലും പാറത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലും പരാതി നൽകി. ഹെൽത്ത് ഇൻസ്പെക്ടർമാർ വെള്ളത്തിന് സാമ്പിൾ പരിശോധനയ്ക്ക് അയച്ചു