നിശബ്ദ വായനയുടെ പുതുചരിത്രമെഴുതി അക്ഷരനഗരിയായ കോട്ടയം. മലയാള മനോരമ ഹോർത്തൂസിന്റെ ഭാഗമായി സിഎംഎസ് കോളജിൽ സംഘടിപ്പിച്ച നിശബ്ദ വായനയിൽ നൂറിലധികം പേരാണ് പങ്കെടുത്തത്. പുസ്തകങ്ങളുമായി വായനപ്രേമികൾ സിഎംഎസ് ക്യാംപസിൽ പലയിടങ്ങളിലായി തമ്പടിച്ചു. മരത്തണലിൽ, ചിലർ തൂണിൽ ചാരി, വരാന്തയിൽ പടിക്കെട്ടുകളിൽ ഇങ്ങനെ നിശബ്ദ വായനയിൽ നൂറിലധികം പേരാണ് പങ്കാളികളായത്.
എഴുത്തുകാരൻ പെരുമാൾ മുരുകനും അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയും ആശംസകൾ നേർന്നു. സാമൂഹിക, സാംസ്കാരിക,രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും വിദ്യാർഥികളും പങ്കെടുത്തു. മലയാള മനോരമ ഒരുക്കുന്ന സാഹിത്യ സാംസ്കാരികോത്സവമായ ഹോർത്തൂസിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.