ഭിന്നശേഷിക്കാരനായ കുഞ്ഞിന്‍റെ കുടുംബത്തിന് വീട് നിര്‍മിക്കാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ധനസഹായം. കോട്ടയം പളളിക്കത്തോട്ടില്‍ നടന്ന കലുങ്ക് സംഗമ ചടങ്ങിലാണ് സഹായം തേടിയ കുടുംബത്തിന് സുരേഷ് ഗോപി കരുതലായത്.
രണ്ടു കുഞ്ഞുങ്ങളുമായി തല ചായ്ക്കാന്‍ ഇടമില്ലാതെ വലയുകയായിരുന്നു സിബിയും ഭാര്യ മഞ്ജുവും. പളളിക്കത്തോട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് വഞ്ചിപ്പാറയില്‍ താമസിക്കുന്ന കുടുംബം കേന്ദ്രമന്ത്രി സുരേഷ് ഗോപി വരുന്നത് അറിഞ്ഞാണ് കലുങ്ക് സംഗമ പരിപാടിയിലേക്ക് എത്തിയതും ആവശ്യം പറഞ്ഞതും.
കാലിന് സ്വാധീനമില്ലാത്ത മൂന്നാംക്ളാസുകാരനായ ഇമ്മാനുവലിന്‍റെ വേദനയും കേട്ടു. തുടര്‍ന്നാണ് സുരേഷ് ഗോപി വീട് നിര്‍മിക്കാന്‍ നാലു ലക്ഷം രൂപ നല്‍കാമെന്ന് അറിയിച്ചത്. വീട് നിര്‍മിക്കാന്‍ നേരത്തെ ലൈഫ് പദ്ധതിയിലും കുടുംബം അപേക്ഷ നല്‍കിയിരുന്നെങ്കിലും ലഭിച്ചില്ല.