ഇൻഡസ്ട്രിയല്ല മിനിസ്ട്രിയാണ് കത്തോലിക്കാസഭയിൽ വേണ്ടതെന്ന് ഓർമിപ്പിച്ച് മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. ഭാരതത്തിന്‍റെ ഭരണഘടന കാത്തുസൂക്ഷിക്കണമെന്ന് ആഹ്വാനം ചെയ്ത് മാർ ആൻഡ്രൂസ് താഴത്ത്. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി സമാപന ചടങ്ങായിരുന്നു വേദി. ശശി തരൂർ എംപിയുടെയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെയും സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു.
പാലാ രൂപതയുടെ പ്രവർത്തനങ്ങൾ സിറോ മലബാർ സഭയ്ക്ക് മാതൃകയാണെന്ന് പ്ലാറ്റിനം ജൂബിലി സമാപനം ഉദ്ഘാടനം ചെയ്ത് മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. കത്തോലിക്കാ സഭയിൽ മിനിസ്ട്രിയാണ് വേണ്ടതെന്ന് മേജർ ആർച്ച് ബിഷപ്
രാഷ്ട്ര നിർമിതിക്ക് കത്തോലിക്കാ സഭ ചെയ്തത് പലരും വിസ്മരിച്ചു പോവുകയാണെന്ന് സൂചിപ്പിച്ച മാർ ആൻഡ്രൂസ് താഴത്ത് ഭാരതത്തിൻ്റ ഭരണഘടന കാത്തുസൂക്ഷിക്കാൻ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്ന് ആഹ്വാനം ചെയ്തു.
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായതും മാർ ആൻഡ്രൂസ് താഴത്ത് ചൂണ്ടിക്കാട്ടി. വേദിയിൽ ശശി തരൂർ എംപിയുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. നല്ല കത്തോലിക്കൻ എന്നായിരുന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ കുറിച്ച് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വിശേഷിപ്പിച്ചത്. വിവിധ സഭാ അധ്യക്ഷന്മാരും ചടങ്ങിൽ പ്ലാറ്റിനം ജൂബിലി ആശംസകൾ നേർന്നു.