പാര്‍ട്ടിയെ അനുസരിക്കാത്ത പാലാ നഗരസഭ ചെയര്‍മാനെ പ്രതിപക്ഷത്തിന്‍റെ അവിശ്വാസപ്രമേയം ഉപയോഗിച്ച് പുറത്താക്കി കേരള കോണ്‍ഗ്രസ് എം. അവിശ്വാസപ്രമേയം അവതരിപ്പിച്ച യുഡിഎഫ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നെങ്കിലും എല്‍ഡിഎഫിലെ മുഴുവന്‍ അംഗങ്ങളും അവിശ്വാസത്തെ അനുകൂലിച്ചതോടെ പ്രമേയം പാസായി. പരാജയപ്പെടുമെന്ന പ്രതീക്ഷയില്‍ അവിശ്വാസംകൊണ്ടുവന്ന യു.ഡി.എഫ് വെട്ടിലായി.
പാല നഗര സഭയിൽ LDF അധികാരത്തിൽ വന്ന ശേഷം നേരിടുന്ന നാലാമത്തെ അവിശ്വാസമാണ് ഇന്ന് ചർച്ചക്ക് എടുത്തത്. UDF സ്വതന്ത്രൻ ജിമ്മി ജോസഫാണ് നോട്ടീസ് നൽകിയത്. രക്തസമ്മർദത്തെ തുടർന്ന് ആശുപത്രിയിലായ ഷാജു വി തുരത്തനെതിരെ വോട്ട് ചെയ്യാഞ്ഞത് ധാർമികതയുടെ പേരിലാണെന്നാണ് UDF ന്റെ വാദം
UDF വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നതോടെ ഭരണ പക്ഷത്തെ 14 അംഗങ്ങളും അവിശ്വാസത്തെ പിൻതുണച്ചു. അവിശ്വാസം കൊണ്ടുവന്ന UDF വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നത് ഇരട്ടത്താപ്പാണെന്നാണ് LDF ന്റെ വാദം അവിശ്വാസം പാസായതോടെ നഗരസഭയിൽ മൂന്നാം വാർഡ് കൗൺസിലർ തോമസ് പീറ്റർ ചെയർമാനകും