വിവാഹത്തിന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 100 വനിതകൾക്ക് 1 ലക്ഷം രൂപ വീതം നൽകാനായിരുന്നു പദ്ധതി. ഇതിലേക്കായി 1 കോടി രൂപ സമാഹരിക്കാൻ അഖില മലങ്കര മർത്തമറിയം വനിതാ സമാജം ലക്ഷ്യമിട്ടിരുന്നു. എന്നാൽ 1.40ലക്ഷം രൂപ ലഭിച്ചതോടെ അപേക്ഷിച്ച മുഴുവൻ പേർക്കും സഹായം നൽകുകയാണെന്ന് കാതോലിക്കാബാവാ.
വീണുപോയവർക്ക് രക്ഷാകരം നീട്ടി സഹോദരൻ പദ്ധതി വലിയ മാതൃക തീർത്തെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്.
സമൂഹത്തിൽ നടത്തുന്ന സേവനപ്രവർത്തനങ്ങൾ പരിഗണിച്ച് ഗവർണറുടെ എക്സലൻസ് അവാർഡ് ഓർത്തഡോക്സ് സഭയ്ക്ക് സമ്മാനിക്കുന്നതായി ഗവർണറുടെ ഓഫീസ് പ്രഖ്യാപിച്ചു. സാമ്പത്തിക സഹായത്തിന് പുറമേ സഭയുടെ സേവന വിഭാഗമായ ആർദ്രചാരിറ്റബിൾ ട്രസ്റ്റ് 100 വിവാഹസാരികളും ചടങ്ങിൽ വിതരണം ചെയ്തു.
ഗുണഭോക്താക്കളുടെ പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്താതെയാണ് സഹായങ്ങൾ കൈമാറിയത്. 2022 ൽ ആരംഭിച്ച പദ്ധതിയിലൂടെ ഇതുവരെ 16 കോടി രൂപയുടെ സഹായം എത്തിച്ചിട്ടുണ്ട്.