കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ട്രോളി ഓർത്തഡോക്‌സ് സഭാ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പരിഹാസം. ഡൽഹിക്ക് അയച്ച ഒരു നടനെ കാണാനില്ല, പോലീസിൽ അറിയിക്കണമോ എന്നാശങ്ക എന്നായിരുന്നു ഫേയ്സ്ബുക്ക് പോസ്റ്റ്.

‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുപ്പ് ഡൽഹിക്ക് അയച്ച ഒരു നടനെ കാണാനില്ല, പോലീസിൽ അറിയിക്കണമോ എന്നാശങ്ക’ എന്നാണ് പരിഹാസ രൂപേണ യൂഹാനോൻ മാർ മിലിത്തിയോസ് ഫെയ്സ്ബുക്കിൽ കുറിച്ചത്. കന്യാസ്ത്രീകളെ ഛത്തീസ്ഗഢിൽ അറസ്റ്റ് ചെയ്ത വിഷയത്തിലും ഒഡീഷയിൽ കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെ നടന്ന ആക്രമണത്തിലും സുരേഷ് ഗോപി പ്രതികരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് യൂഹാനോൻ മാർ മിലിത്തിയോസിന്റെ പരോക്ഷ പരിഹാസം.

ENGLISH SUMMARY:

Suresh Gopi is facing criticism from Yuuhanon Mar Militheos of the Orthodox Church. The Bishop's Facebook post indirectly criticizes the actor-turned-minister's silence on certain issues.