TOPICS COVERED

കാഞ്ഞിരപ്പള്ളിയിൽ നടുറോഡിൽ ബ്രേക്ക് ഡൗണായ വാഹനത്തിന് സഹായവുമായി പൊലീസ് ഉദ്യോഗസ്ഥർ..  കാഞ്ഞിരപ്പള്ളി ചേപ്പുംപാറയിലെ കൊടുംവളവിന് സമീപമാണ് പിക്കപ്പ് വാൻ പഞ്ചറായത്. അരമണിക്കൂറിനുള്ളിൽ വാഹനം ശരിയാക്കി നൽകിയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്

ദേശീയപാത 183ൽ ചേപ്പുംപാറയിലെ വളവിലാണ് ലോഡുമായി വന്ന പിക്കപ്പ് വാൻ പഞ്ചറായത്.. വഴിയിൽ കുടുങ്ങി നിൽക്കുന്ന വാനിലുള്ളവരെ കണ്ടതോടെ  കൺട്രോൾ റൂം വാഹനത്തിൽ സ്ഥലത്തെത്തിയ  ഉദ്യോഗസ്ഥരെ ഇറങ്ങി..

S I പി.ക്കെ ചാക്കോ, ASI ജയ്സൽ പി. ബഷീർ, CPO പ്രദീപ് അപ്പുക്കുട്ടൻ എന്നിവർ ചേർന്ന്  സഹായത്തിന് മുന്നിട്ടിറങ്ങി. വാഹനം ജാക്കി വെച്ച് ഉയർത്തി പഞ്ചറായ ടയർ മാറ്റി സ്റ്റെപിനി ടയർ ഇട്ട് വാഹനം നന്നാക്കാൻ മുന്നിട്ടിറങ്ങിയത് ASI ജയ്സലാണ്. ഈ സമയം കൊടുംവളവിൽ വാഹനം ഗതാഗതം നിയന്ത്രിച്ച് മറ്റ് ഉദ്യോഗസ്ഥർ സഹായിച്ചു.. 

അര മണിക്കൂർ കൊണ്ട് ടയർ മാറ്റി വാഹനം സഞ്ചാരയോഗ്യമാക്കി.. ദേശീയപാതയിലൂടെ കടന്നുപോയ  യാത്രക്കാർ എടുത്ത ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഡ്യൂട്ടിക്കിടെ ചെയ്ത സേവനത്തിന് അഭിനന്ദനങ്ങൾ നിറയുകയാണ് ഈ ഉദ്യോഗസ്ഥർക്ക്

ENGLISH SUMMARY:

Police officers helped a vehicle that broke down in the middle of the road