സംസ്ഥാന സ്കൂൾ ഒളിംപിക്സിൽ 100 മിറ്റർ ഓട്ടത്തിൽ റെക്കോർഡ് സ്വർണം നേടിയ ഇടുക്കി കാൽവരിമൗണ്ട് സ്വദേശി ദേവപ്രിയ ഷൈബുവിന് സിപിഎം നിർമ്മിച്ച സ്നേഹവീട് ഇന്ന് കൈമാറും. 38 വർഷം പഴക്കമുള്ള റെക്കോർഡാണ് സബ്ജൂനിയർ വിഭാഗത്തിൽ ദേവപ്രിയ തിരുത്തിയെഴുതിയത് . ജീവിതത്തോടും ലക്ഷ്യത്തോടുമുള്ള പോരാട്ടത്തിനൊടുക്കം ഓടിക്കയറിയത് റെക്കോർഡിലേക്ക്. വിജയാഹ്ലാദത്തിനും അഭിനന്ദനങ്ങൾക്കുമിടയിൽ കോച്ചും ദേവപ്രിയയും പങ്കുവെച്ചത് വീടെന്ന സ്വപ്നത്തെ കുറിച്ചാണ്. നേടിയെടുത്ത സമ്മാനങ്ങൾ വയ്ക്കാൻ ചോർന്നൊലിക്കാത്തൊരു വീട് വേണം. പിന്നാലെ സ്വപ്നത്തിനൊപ്പം നിൽക്കാൻ സിപിഎം ജില്ലാ കമ്മിറ്റിയുടെ തീരുമാനം.
10 മാസത്തിനിപ്പുറം 25 ലക്ഷം രൂപ ചെലവിലാണ് നിർമാണം പൂർത്തിയത്. നാല് കിടപ്പുമുറികളും, ഹാളും, അടുക്കളയും,സിറ്റൗട്ടും വർക്ക് ഏരിയയുമുള്ള വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ വാങ്ങി നൽകിയത് ഡിവൈഎഫ്ഐയാണ്. ഇന്ന് നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വീടിന്‍റെ താക്കോൽ കൈമാറും.