ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകൾ മൂലം ദുരിതത്തിലാണ് ഇടുക്കി കാഞ്ചിയാർ അഞ്ചുരുളി സെറ്റിൽമെന്റിലെ ആദിവാസികൾ. കഴിഞ്ഞദിവസം കുടിയിലിറങ്ങിയ ആനക്കൂട്ടം ഉണ്ടാക്കിയത് വ്യാപക കൃഷിനാശം. വീണ്ടും കാട്ടാനക്കൂട്ടമിറങ്ങിയതിന്റെ ഭീതിയിലാണ് കാഞ്ചിയാർ അഞ്ചുരളി ആദിവാസി സെറ്റിൽമെന്റ് നിവാസികൾ. ജനവാസ മേഖലയിൽ ഇറങ്ങിയ ആറാനകളടങ്ങുന്ന കൂട്ടം ഏലം, കുരുമുളക്, തെങ്ങ് തുടങ്ങിയ കൃഷിവിളകൾ നശിപ്പിച്ചു.
മേഖലയിൽ വൈദ്യുത വേലി സ്ഥാപിക്കാൻ അഞ്ച് വർഷം മുൻപ് വനംവകുപ്പ് 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ ഇതുവരെ പദ്ധതി നടപ്പാക്കിയിട്ടില്ല. കാട്ടാനഭീതിയിലായതോടെ കൂലിപ്പണിക്ക് പോലും പോകാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. മഴ ശക്തിപ്പെട്ടാൽ ഒറ്റപ്പെടുന്ന മേഖലയായിട്ടും വനംവകുപ്പ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് ആരോപണം. വന്യമൃഗ ശല്യം ഒഴിവാക്കാൻ പ്രദേശത്ത് ആര്‍ആര്‍ടിയെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യ