NewProject

സെറിബ്രൽ പാൾസി രോഗബാധിതനായിട്ടും അനുകരണ കലയെ നെഞ്ചോട് ചേർത്ത് താരമായ ഒരു കൊച്ചു കലാകാരനുണ്ട് ഇടുക്കിയിൽ. തൊടുപുഴ ഇടവെട്ടി സ്വദേശി ആസിഫ് ഉമർ. സിവിൽ സർവീസെന്ന സ്വപ്നത്തിലേക്ക് യാത്ര ചെയ്യുന്ന ആസിഫിന്റെ വിശേഷങ്ങൾ 

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മാത്രമല്ല വേദിയിൽ കയറിയാൽ വെള്ളപ്പള്ളി നടേശനായും, നടൻ കൊച്ചുപ്രേമനയുമൊക്കെ ആസിഫ് ആള് മാറും.

പതിനൊന്നം വയസുവരെ കിടന്ന കിടപ്പിൽ കിടന്ന ആസിഫ് വിദഗ്ധ ചികിത്സക്കും നിരവധി ശസ്ത്രക്രിയകൾക്കും ശേഷമാണ് ജീവിതത്തിലേക്ക് നടന്നു കയറിയത്. സ്കൂൾ കാലത്ത് അധ്യാപകരാണ് ആസിഫിന്‍റെ ഉള്ളിലെ മിമിക്രി പുറത്തുകൊണ്ടുവന്നത്. 

മകനെ എഴുന്നേൽപ്പിച്ചു നടത്തുമെന്ന അച്ഛൻ ഉമറിന്റെയും അമ്മ ആബിതയുടെയും ദൃഡനിശ്ചയമാണ് ആസിഫിന്റെ പിൻബലം. പത്തിലും പ്ലാസ് ടു വിലും എല്ല വിഷയങ്ങൾക്കും എ പ്ലസ് നേടിയ ആസിഫിന് സിവിൽ സർവീസ് നേടണമെങ്കിൽ വെല്ലുവിളികളെറെയുണ്ട് . സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും കുടുംബത്തിന്റെ കൈ പിടിച്ച് ആസിഫ് തന്റെ സ്വപ്നത്തിലേക്കുള്ള യാത്ര തുടരുകയാണ്. 

ENGLISH SUMMARY:

Despite living with cerebral palsy, Asif Umar from Idukki's Edavetty has become a local star through his remarkable mimicry skills. Dreaming of a civil service career, Asif’s journey is one of determination, talent, and inspiration.