ഇടുക്കി കട്ടപ്പന നഗരസഭയിൽ മാലിന്യ സംസ്കരണം പാളുന്നു. നഗരത്തിന്റെ ആളൊഴിഞ്ഞ മേഖലയിൽ മാലിന്യംതള്ളുന്നവരെ കണ്ടെത്താൻ ക്യാമറ സ്ഥാപിക്കുമെന്ന നഗരസഭയുടെ വാക്കും പാഴായി.
രാത്രിയിൽ നഗരത്തിന്റെ ആളൊഴിഞ്ഞ മേഖലകൾ കേന്ദ്രീകരിച്ചാണ് മാലിന്യ നിക്ഷേപം തകൃതിയായി നടക്കുന്നത്. പലതവണ പരാതികൾ ഉയർന്നതോടെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുമെന്ന് നഗരസഭ ഉറപ്പു പറഞ്ഞെങ്കിലും ഈ കാണുന്ന ബോർഡുകൾ സ്ഥാപിക്കാൻ മാത്രമാണ് കഴിഞ്ഞത്. ആളൊഴിഞ്ഞ മേഖലകളിൽ വഴിവിളക്ക് ഇല്ലാത്തതും മാലിന്യ നിക്ഷേപത്തിന് സഹായകമാവുകയാണ്. നഗരസഭയുടെ കീഴിലുള്ള പുളിയൻമലയിലെ ഡാംബിങ് യാർഡിൽ മാലിന്യം സംസ്കരിക്കാനും സംവിധാനമില്ല
പെരിയാറിന്റെ പോഷകനദിയായ കട്ടപ്പന പുഴയിലേക്ക് മാലിന്യം തള്ളുന്നത് നിരവധി കുടിവെള്ള പദ്ധതികൾക്ക് വെല്ലുവിളിയാവുകയാണ്. അടിയന്തരമായി പ്രശ്‌നത്തിന് പരിഹാരം കാണാൻ നഗരസഭ ആരോഗ്യവിഭാഗം നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.