ഇടുക്കി കാഞ്ചിയാർ പേഴുംകണ്ടത്ത് കാട്ടാന ശല്യം രൂക്ഷമാകുന്നു. രാത്രിയിൽ ജനവാസമേഖലയിൽ ഇറങ്ങുന്ന കാട്ടാന വ്യാപക കൃഷി നാശമാണ് ഉണ്ടാക്കുന്നത്.
ഇടുക്കി വന്യജീവി സങ്കേതത്തിന്‍റെ ഭാഗമായ അഞ്ചുരളിയിൽ നിന്നാണ് കാട്ടാനകൾ പേഴുംകണ്ടം മേഖലയിൽ എത്തുന്നത്. കഴിഞ്ഞ ദിവസം രാത്രി പുതിയ പാലത്ത് എത്തിയ കാട്ടാനക്കൂട്ടം വാഴ, ഏലം, തെങ്ങ്, ജാതി തുടങ്ങി വ്യാപക കൃഷിനാശമാണ് ഉണ്ടാക്കിയത്.
മുപ്പത് വർഷം മുൻപ് കാട്ടാനയെ തടയാൻ മേഖലയിൽ കിടങ്ങ് നിർമിച്ചിരുന്നെങ്കിലും കാലക്രമേണ മണ്ണ് വീണ് ആഴം കുറഞ്ഞു. കിടങ്ങുകൾ പുനർനിർമിച്ച് കാട്ടാന ശല്യം ഇല്ലാണ്ടാക്കാൻ വനംവകുപ്പ് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.