waste-water

പാറമടയിൽ നിന്നും മലിന ജലം ജനവാസ മേഖലയിലേക്ക് ഒഴുക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. ഇടുക്കി തലനാട് പ്രവർത്തിക്കുന്ന പാറമടയിൽ നിന്നാണ് പാറമണൽ കഴുകിയ വെള്ളം ജലസ്രോതസുകളിലേക്ക് ഒഴുക്കിയത്. 

ആലക്കോട് പഞ്ചായത്തിലെ തലനാട് പ്രവർത്തിക്കുന്ന പാറ മടയിൽ നിന്നാണ് മലിനജലം പുറത്തേക്ക് ഒഴുക്കുന്നത്. നിരവധി തവണ പ്രദേശവാസികൾ പരാതിപ്പെട്ടതാണ്. എന്നാൽ യാതൊരു നടപടിയും പഞ്ചായത്തോ മലിനീകരണ നിയന്ത്രണ ബോർഡോ എടുത്തിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയിലും മലിന ജലം പാറമടയിൽ നിന്നും ജനവാസ മേഖലയിലേക്ക് തുറന്നുവിട്ടെന്നാണ് ആരോപണം. 

 

പാറമടയിൽ നിന്നൊഴുക്കി വിടുന്ന മലിനജലം സമീപത്തെ പാടശേഖരത്തിലും പിന്നീട് തൊടുപുഴയാറിലുമാണ് എത്തുന്നത്. മലിന ജലം പുറന്തള്ളാതിരിക്കാൻ കഴിഞ്ഞ മാർച്ചിൽ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കണമെന്ന് പൊല്യൂഷൻ കണ്ട്രോൾ ബോർഡ് നിർദേശിച്ചിരുന്നു. എന്നാൽ ഇത് സ്ഥാപിക്കാതെയാണ് പാറമടയുടെ പ്രവർത്തനം. സ്ഥിതി തുടർന്നാൽ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. 

ENGLISH SUMMARY:

Locals are protesting against the discharge of waste water from Paramada into the residential area