Untitled design - 1

ഇടുക്കി മൂലമറ്റം പതിപ്പള്ളി ഉളുപ്പൂണി വരെയുള്ള റോഡ് നിർമാണത്തിന് വീണ്ടും തടസവുമായി വനംവകുപ്പ്. റോഡ് കടന്നു പോകുന്ന ഭൂമി വനംവകുപ്പിന്റെതാണെന്നാണ്  അവകാശവാദം. ഇതോടെ മേഖലയിലെ എണ്ണൂറോളം കുടുംബങ്ങളാണ് ദുരിതത്തിലായത്. 

 

പതിപ്പള്ളി മുതൽ ഉളുപ്പുണി വരെയുള്ള റോഡ് നാൽപ്പത് വർഷം പഴക്കമുള്ളതാണ്. ചെങ്കുത്തായ കയറ്റവും കൊടും വളവുകളുമുള്ള റോഡ് പുനർനിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് ഒൻപത് കോടി രൂപ അനുവദിച്ചതോടെയാണ് വനംവകുപ്പ് തടസവുമായെത്തിയത്. മേമൂട്ടം വരെ മൂന്ന് മീറ്റർ വീതിയിൽ റോഡുണ്ടെങ്കിലും തകരാതിരിക്കാൻ ഇരു വശങ്ങളും കല്ല് പാകി കോൺക്രീറ്റ് ചെയ്യണം. വനംവകുപ്പ് തടസവുമായെത്തിയതോടെ ചെറു വാഹനങ്ങൾ മാത്രമാണ് ഇതുവഴി പോകുന്നത്. ഭൂമി റവന്യു പുറമ്പോക്കാണെന്നും വനംവകുപ്പിന് അവകാശമില്ലെന്നുമാണ് പഞ്ചായത്തിന്റെ വിശദീകരണം. 

റോഡിന് വീതി കൂട്ടിയാൽ പ്രദേശത്തുകൂടി കെ എസ് അർ ടി സി സർവീസ് തുടങ്ങുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ആദിവാസി കുടികൾ ഉൾപ്പെടുന്ന മേഖലയിലെ റോഡിലൂടെ സുഗമമായി സഞ്ചരിക്കാൻ എട്ട് മീറ്റർ വീതി വേണമെന്നാണ് കേരള പട്ടിക ജാതി പട്ടിക ഗോത്ര വർഗ കമ്മീഷൻ കണ്ടെത്തിയത്. 

ENGLISH SUMMARY:

Forest Department Halts Road Construction, Affecting Hundreds of Familie