vagamon

ഇടുക്കി വാഗമൺ ഉളുപ്പൂണിയിൽ ഉടമസ്ഥാവകാശമില്ലാത്ത ഭൂമിയിൽ വനംവകുപ്പ് ജണ്ട സ്ഥാപിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം വനംവകുപ്പ് മേഖലയിൽ ജണ്ട സ്ഥാപിക്കുകയും കൂടുതൽ ജണ്ട സ്ഥാപിക്കാൻ കുഴിയെടുക്കുകയും ചെയ്തു. എന്നാൽ നാട്ടുകാർ പ്രതിഷേധിച്ചതോടെ വനംവകുപ്പ് സംഘം ശ്രമം ഉപേക്ഷിച്ചു മടങ്ങി 

ഉളുപ്പൂണിയിൽ 50 വർഷത്തിലധികമായി എൺപതോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതിൽ ഇരുപതോളം പേർക്ക് പട്ടയമുണ്ട്. ബാക്കിയുള്ളവർ പട്ടയത്തിന് അപേക്ഷ നൽകിയെങ്കിലും നടപടികൾ അവസാന ഘട്ടത്തിലെത്തിയപ്പോൾ വനംവകുപ്പിന്റെ എതിർപ്പ് ചൂണ്ടിക്കാട്ടി റവന്യു വകുപ്പ് നടപടികൾ നിർത്തി വച്ചു. ഇതോടെ പട്ടയമുള്ളവരുടെയും ഇല്ലാത്തവരുടെയും ഭൂമി വനംവകുപ്പ് കയ്യേറുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം 

ഭൂമിയിൽ വനംവകുപ്പിന് അവകാശമില്ലെന്നാണ് പ്രാഥമിക നിഗമനം. ജോയിന്റ് വെരിഫിക്കേഷൻ നടത്തിയാലേ ഇത് സ്ഥിരീകരിക്കാനാകു എന്നാണ് തഹസിൽദാരുടെ വിശദീകരണം. വനംവകുപ്പ് നടപടിക്കെതിരെ നാട്ടുകാർ ജില്ല കളക്ടർക്കും പൊലീസിനും പരാതി നൽകി. നടപടിയുമായി വനംവകുപ്പ് മുന്നോട്ടു പോയാൽ ശക്തമായ സമരം തുടങ്ങാനാണ് നാട്ടുകാരുടെ തീരുമാനം 

ENGLISH SUMMARY:

Complaint against forest department