അടിസ്ഥാന സൗകാര്യങ്ങളൊരുക്കാത്തതിൽ ഇടുക്കി മെഡിക്കൽ കോളജിന് ദേശീയ മെഡിക്കൽ കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്. അടിസ്ഥാന സൗകര്യങ്ങൾ ഉടൻ തന്നെ ഒരുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ അനിശ്ചിതകാല സമരം തുടങ്ങി.
ഇടുക്കി മെഡിക്കൽ കോളജിൽ വിദഗ്ദ സമിതി നടത്തിയ പരിശോധനയിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി ദേശീയ മെഡിക്കൽ കമ്മീഷൻ കോളജിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് വിദ്യാർഥികൾ സമരം തുടങ്ങിയത്.
വാർഷിക റിപ്പോർട്ട് സമർപ്പിച്ച ശേഷം കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. മെഡിക്കൽ കമ്മീഷന് നൽകുന്ന മറുപടി തൃപ്തികരമല്ലെങ്കിൽ സീറ്റുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുകയും പിഴ ചുമത്തുകയും ചെയ്യും. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് വിദ്യാർഥികളുടെ തീരുമാനം.