ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസനത്തിന്റെ ശതോത്തര സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിന് മുന്നോടിയായുള്ള ദീപശിഖാ പ്രയാണത്തിന് തുടക്കമായി. മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം ഡോ. ജോസഫ് മാർ ദിവന്നാസിയോസ് ആഘോഷ കമ്മിറ്റി ചെയർമാൻ ഫാ. സോളു കോശി രാജുവിന് ദീപശിഖ കൈമാറി.
മുളന്തുരുത്തിയിൽ നിന്ന് ആരംഭിച്ച പ്രയാണം കോട്ടയം ദേവലോകം അരമന, പഴയ സെമിനാരി, നിരണം, പരുമല, മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രൽ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കൊല്ലം സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സമാപിക്കും.