കൊച്ചി ചോറ്റാനിക്കര റോയൽ റണ്ണിങ് ക്ലബ്ബും പബ്ലിക് ലൈബ്രറിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘റൈസ് ആന്റ് റൺ’ മിനി മാരത്തണിന്റെ ഏഴാം സീസണിലേക്കുള്ള റജിസ്ട്രേഷന് ആവേശകരമായ തുടക്കം. ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് റജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 7ന് ചോറ്റാനിക്കരയിലാണ് മിനി മാരത്ത‍ണ്ണിന്റെ ഏഴാം സീസൺ. വ്യായാമശീലത്തിലൂടെ ആരോഗ്യകരമായ സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് റൈസ് ആന്റ് റൺ മിനി മാരത്തൺ സംഘടിപ്പിക്കുന്നത്. കായികക്ഷമതയും ആരോഗ്യബോധവും വളർത്തുന്നതിനൊപ്പം സാമൂഹിക കൂട്ടായ്മ ശക്തിപ്പെടുത്താനും പരിപാടി ലക്ഷ്യമിടുന്നു.

ENGLISH SUMMARY:

Rise and Run Mini Marathon registration has officially begun for its seventh season, organized jointly by the Chottanikkara Royal Running Club and Public Library. The event aims to promote fitness and build a healthy community through regular exercise, with the main race scheduled for February 7.