മെട്രോ മൂന്നാം ഘട്ട പാതയില്‍നിന്ന് അങ്കമാലി റെയില്‍വേസ്റ്റേഷനെ ഒഴിവാക്കിയതില്‍ പ്രതിഷേധം ശക്തം. നിലവില്‍ സമര്‍പ്പിച്ച ഡിപിആറില്‍ അങ്കമാലിയിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളെ ഒഴിവാക്കിയെന്നാണ് പരാതി.
കൊച്ചി മെട്രോ മൂന്നാം ഘട്ടത്തില്‍ ആലുവയില്‍നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്കാണ് പാത വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍ അങ്കമാലി റെയില്‍വേസ്റ്റേഷനെ ഈ ലൈനില്‍നിന്ന് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കുന്നുവെന്നാണ് ആരോപണം. ഒട്ടേറെ യാത്രക്കാരുള്ള മേഖലയെ ഒഴിവാക്കുന്നതില്‍ വ്യാപാരികളും അമര്‍ഷത്തിലാണ്.
രൂപരേഖയില്‍ പുനഃപരിശോധന ആവശ്യപ്പെട്ട് മന്ത്രി റോജി എം.ജോണിന് നിവേദനം നല്‍കുമെന്ന് വ്യാപാരികള്‍ പറഞ്ഞു. പ്രൈവറ്റ് ബസ് അസോസിയേഷനും നിലവിലെ രൂപരേഖയില്‍ അതൃപ്തി രേഖപ്പെടുത്തി.