കേരളത്തിന് സമീപ ഭാവിയില്‍ എയിംസ് ലഭിക്കുമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍. കേരളത്തെ ആഗോള തലത്തില്‍ ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കുമെന്നും വിദഗ്ധരുടെ ശുപാര്‍ശകള്‍ക്ക് അനുസരിച്ച് എന്‍ജിനിയറിങ് പാഠ്യപദ്ധതിയില്‍ മാറ്റം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞു. കാക്കനാട് രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയുടെ രജത ജൂബിലി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
രാജഗിരി എന്‍ജിനിറയിങ് കോളജിന്‍റെ രജതജൂബിലി ആഘോഷവും ഇന്‍ഡസ്ട്രി – അക്കാദമിയ സമ്മേളനമായ കോണ്‍ഫ്ളുവെന്‍സ് 3.0യും ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. രജത ജൂബിലി ഫലകം അനാച്ഛാദനം ചെയ്ത ഉപരാഷ്ട്രപതി ചെടി നട്ടു. ഗവേഷണരംഗത്ത് കേരളം കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് നിര്‍ദേശിച്ച ഉപരാഷ്ട്രപതി വിദ്യാര്‍ഥികള്‍ ലഹരിയോട് നോ പറയണമെന്നും ആവശ്യപ്പെട്ടു. കേരളത്തിന് എയിംസ് ലഭിക്കുമെന്ന് ഉപരാഷ്ട്രപതിയുടെ ഉറപ്പ്.
ഉന്നതവിദ്യാഭ്യാസ പാഠ്യപദ്ധതി കാലാനുസൃതമായി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. തൊഴില്‍ അന്വേഷകരാകാതെ തൊഴില്‍ ദാതാക്കളാകണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോണ്‍, രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ പ്രശാന്ത് പാലക്കാപ്പിള്ളില്‍, പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ജെയ്സണ്‍ പോള്‍ മുളരിക്കല്‍, മാനേജര്‍ പൗലോസ് കിടങ്ങന്‍ എന്നിവര്‍ പങ്കെടുത്തു.