ഓണത്തിന്‍റെ തിരക്കിലമര്‍ന്ന് കൊച്ചി. ഓണക്കോടിയെടുക്കാനും സദ്യയ്ക്കുള്ള സാധനങ്ങൾ വാങ്ങാനും കൊച്ചി നഗരത്തിലേക്ക് എത്തുന്നവരുടെ തിരക്ക് കൂടുകയാണ്. നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമായിക്കഴിഞ്ഞു. 

രാവിലെയും വൈകിട്ടും മാത്രമല്ല, ഓണത്തോടാനുബന്ധിച്ച് കൊച്ചി നഗരത്തിൽ തിരക്കൊഴിഞ്ഞ നേരമില്ല. കടകളില്‍ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. 

റോഡുകളിൽ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്ന സാഹചര്യമാണ്. അത്തം തുടങ്ങിയതു മുതൽ നഗരത്തിലെ ഓണത്തിരക്കും തുടങ്ങി. യാത്രക്കാരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ കൊച്ചി മെട്രോ അധിക സർവീസുകൾ പ്രഖ്യാപിച്ചു.

വിവിധ കോളജുകളിലെയും ഓഫിസുകളിലെയും ഓണഘോഷ പരിപാടികൾ ഇനിനോടകം ആരംഭിച്ചു കഴിഞ്ഞു. ഓണാക്കോടിക്ക്‌ പുറമെ ആഘോഷപരിപാടികൾക്ക്‌ ഡ്രസ്സ് വാങ്ങാൻ എത്തുന്നവരാണ് കൂടുതലും.

ENGLISH SUMMARY:

Kochi is experiencing significant Onam rush as people flock to the city for Onam shopping and to buy essentials for the feast. The surge in visitors has led to severe traffic congestion on major roads and increased demand for public transportation.