kaladi

TOPICS COVERED

കാലടി ശ്രീശങ്കര പാലത്തിൽ രാത്രികാല ഗതാഗത നിയന്ത്രണം ആരംഭിച്ചു. പാലത്തിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഈ മാസം 25 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. 

കേരളത്തിലെ റോഡ് ശൃംഖലയിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ണികളിലൊന്നാണ് കാലടി എംസി റോഡ്. രാത്രി 10 മണി മുതൽ പുലർച്ചെ 6 മണി വരെയാണ് ശ്രീശങ്കര പാലം അടച്ചിടുക. അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കാനാണ് പൊതുമരാമത്ത് വകുപ്പ് രാത്രി സമയം തിരഞ്ഞെടുത്തത്. പകൽ സമയത്ത് ഗതാഗതം സാധാരണ നിലയിലായിരിക്കും. എന്നാൽ രാത്രി യാത്രക്കാർ മറ്റ് പാതകൾ ഉപയോഗിക്കേണ്ടി വരും. നിയന്ത്രണമേർപ്പെടുത്തിയ സമയങ്ങളിൽ വല്ലം മഞ്ഞപ്ര, കാഞ്ഞൂർ മറ്റൂർ വഴിയോ ആലുവ റൂട്ട് വഴിയോ വാഹനങ്ങൾ തിരിച്ചുവിടാനാണ് അധികൃതരുടെ നിർദ്ദേശം. 

കൊച്ചി വിമാനത്താവളത്തിലേക്ക് ഇതുവഴി പോകുന്നവർ സമയം പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ യാത്ര വൈകാൻ സാധ്യതയുണ്ട്. രാത്രി യാത്ര ചെയ്യുന്നവർ സമയമാറ്റവും വഴിതിരിച്ചുവിടലും ശ്രദ്ധിച്ച് യാത്ര ക്രമീകരിക്കണമെന്ന് പോലീസ് അറിയിച്ചു.

ENGLISH SUMMARY:

Kalady Sreesankara Bridge is implementing night-time traffic restrictions from 10 PM to 6 AM for urgent repairs until the 25th of this month. Commuters, especially those heading to Cochin Airport, are advised to plan their journeys accordingly and use alternative routes to avoid delays.