ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് എറണാകുളം ലൂർദ് ആശുപത്രിയും ലൂർദ് കോളജ് ഓഫ് നഴ്സിങും സംയുക്തമായി ആരോഗ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഹൈക്കോടതി ജംഗ്ഷനിൽ നടന്ന പരിപാടിയിൽ സൗജന്യ ഹെൽത്ത് സ്ക്രീനിങ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ആര്‍. ഷാഹിർ ഷാ ഉദ്ഘാടനം ചെയ്തു.
ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാദർ വിമൽ ഫ്രാൻസിസ്, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ ഗോൾഡിൻ പീറ്റർ, ലൂർദ് കോളേജ് ഓഫ് നഴ്സിങ് അധ്യാപിക പ്രഫസർ ലീന എബ്രഹാം, ലൂർദ് ആശുപത്രി റിലേഷൻസ് ഓഫീസർ ഡോക്ടർ റ്റിറ്റ്സൺ ദേവസി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ആരോഗ്യ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായുള്ള ഫ്ലാഷ് മോബും ലൂർദ് കോളേജ് ഓഫ് നഴ്സിങ് വിദ്യാർത്ഥികൾ അവതരിപ്പിച്ചു.