എന്റെ നാട് ജനകീയ കൂട്ടായ്മയുടെ സോഷ്യൽ ഓഡിറ്റിങ് പ്രകാശനം ചെയ്തു. കോതമംഗലത്തെയും പരിസര പ്രദേശത്തെയും 32 സവിശേഷ മേഖലയിലാണ് ഓഡിറ്റിങ് നടത്തിയത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രകാശനം ചെയ്തത്.
എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വം, കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് ഷിബു തെക്കുംപുറമാണ്. കോതമംഗലത്തിന്റെ സമഗ്ര വികസനമാണ് സോഷ്യൽ ഓഡിറ്റിംഗ് ലക്ഷ്യം വെക്കുന്നത്.