എറണാകുളം കോതമംഗലത്ത് മധ്യവയസ്കനെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തമറ്റം ഇരട്ടക്കാലി സ്വദേശി രാജൻ ആണ് മരിച്ചത്. മുറിക്കകത്ത് കട്ടിലിനുതാഴെ കമിഴ്ന്ന് രക്തത്തിൽ കുളിച്ചാണ് മൃതദേഹം കണ്ടെത്തിയത്. രാജന്റേത് കൊലപാതകം എന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാളെ പോത്താനിക്കാട് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട രാജന്റെ ബന്ധുവാണിയാൾ.