മെക്കാനിക്കൽ എൻജിനീയറിൽനിന്ന് കൃഷിഭൂമിയിലേക്ക്. മലയാള മനോരമ കർഷകശ്രീ അവാർഡ് ജേതാവ് മോനു വർഗീസ് മാമന്റെ കർഷകപരിവർത്തനം അങ്ങനെ ആണ്. യുവതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുകയും സാങ്കേതികവിദ്യകളിലൂടെ കൃഷിയിൽ മുന്നേറാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് തികച്ചും മാതൃകയാണ് മോനു.
പിതാവിന്റെ വിയോഗത്തെ തുടര്‍ന്ന് വിദ്യാഭ്യാസകാലത്തുതന്നെ മാതാവിനോടൊപ്പം കുടുംബ കൃഷിയിടത്തിന്റെ ചുമതലകള്‍ ഏറ്റെടുത്തയാളാണ് മോനുവർഗീസ്. മെക്കാനിക്കല്‍ എന്‍ജിനീയറിങ് പാസായ ശേഷം 2010ല്‍ കൃഷി പ്രഫഷനായി സ്വീകരിച്ചയാൾ. 37ആം വയസ്സിൽ കർഷക ശ്രീ എത്തിയപ്പോൾ നിറഞ്ഞ സന്തോഷം.
2019ല്‍ ഡെയറി ഫാമിന് തുടക്കമിട്ടു. കൃഷിയും മൃഗസംരക്ഷണവും പരസ്പരം താങ്ങും തണലുമാകുന്ന സമ്മിശ്രകൃഷി വിജയകരമായി മുന്നോട്ടുപോകവേ, ഡെയറി ഫാമില്‍ മൂല്യവര്‍ധന കൂടി ആരംഭിച്ചു. തന്റെ കൃഷിയെ കുറിച്ച് മോനു. ഒപ്പം നിന്നവർക്ക് നന്ദി പറയുന്നതിനൊപ്പം പുരസ്കാരം കൂടുതൽ ഉത്തരവാദിത്തം നൽകുന്നുവെന്നും കൃഷിയിൽ കൂടുതൽ ഊർജ്ജത്തോടെ മുന്നേറാൻ ശക്തിനൽകുന്നതുമാണ് മലയാളമനോരമ കർഷകശ്രീ പുരസ്കാരം എന്നും മോനു പറയുന്നു.