കൊച്ചി നഗരസഭാ പത്താം ഡിവിഷനിലെ എൻഡിഎ സ്ഥാനാർഥി പാട്ടു പാടിയാണ് വോട്ട് പിടിക്കുന്നത്. 'പ്രിയരാം കൊച്ചിക്കാരെ...നിങ്ങൾ എനിക്ക് വോട്ട് ചെയ്യു..' പാട്ടുംപാടി സ്ഥാനാർഥി മുത്തു വോട്ട് ചോദിക്കുകയാണ്. ഇത് അഞ്ചാം തവണയാണ് മുത്തു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
സി.ജി. രാജഗോപാൽ എന്ന മുത്തു നേരത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ സ്ഥാനാർഥിയായിരുന്നു. കൊച്ചിയിൽ ഭിന്നമേഖലകളിൽ ഉള്ളവർക്കെല്ലാം സുപരിചിതൻ. തദ്ദേശ തെരഞ്ഞെടുപ്പാണെങ്കിലും എൻഡിഎ സർക്കാരിൻ്റെ വികസനനേട്ടങ്ങളാണ് മുത്തുവിൻ്റെ പ്രചാരണവിഷയങ്ങൾ.
കൊച്ചി നഗരസഭയിലെ അഞ്ച് സിറ്റിങ് സീറ്റുകൾക്ക് അപ്പുറത്തേക്കുള്ള വളർച്ചയാണ് ബിജെപിയും എൻഡിഎയും ലക്ഷ്യമിടുന്നത്. അവിടെ തന്റെ സ്ഥാനാർഥിത്വം നേട്ടമാകുമെന്ന് മുത്തു കരുതുന്നു.