manorama-hortus

TOPICS COVERED

ഗാസയിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ റാജി സുറാനി, ഗൗരി ലങ്കേഷ് വധത്തെക്കുറിച്ചെഴുതി പുലിറ്റ്സർ പട്ടികയിൽ ഇടംപിടിച്ച യുഎസ് മാധ്യമപ്രവർത്തകൻ റോളോ റോമിഗ്, ശ്രീലങ്കയിലെ ജെൻഡർ തുല്യതയുടെ ശബ്ദമായ മൈത്രി വിക്രമസിംഗെ തുടങ്ങിയവർ 27 മുതൽ 30 വരെ കൊച്ചി സുഭാഷ് പാർക്കിൽ നടക്കുന്ന മനോരമ ഹോർത്തൂസിൽ സംസാരിക്കും. പലസ്തീനിയൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് സ്ഥാപകനും പ്രമുഖ നിയമജ്ഞനുമാണ് റാജി സുറാനി. പലവട്ടം തുറുങ്കിലടച്ചിട്ടും നീതി ഉറപ്പാക്കാനുള്ള പോരാട്ടം തുടരുന്നു.  

റോളോ റോമിഗിന്റെ ‘ഐ ആം ഓൺ ദ് ഹിറ്റ്ലിസ്റ്റ്’ എന്ന പുസ്തകമാണ് പുലിറ്റ്‌സർ സമ്മാനത്തിന്റെ ഫൈനൽ പട്ടികയിലെത്തിയത്. ശ്രീലങ്ക സെന്റർ ഫോർ ജെൻഡർ സ്റ്റഡീസിന്റെ സ്ഥാപക ഡയറക്ടറാണ് മൈത്രി. 

ENGLISH SUMMARY:

Manorama Hortus features prominent figures like Raji Sourani and Rollo Romig. The event, held in Kochi, focuses on human rights, journalism, and gender equality discussions.