TOPICS COVERED

ചെറുകിട ജലവൈദ്യുത പദ്ധതിക്കായി ഉരുളികുഴിയിൽ സ്വകാര്യ കമ്പനി ഡാം പണിയുന്നതിന്‍റെ ആശങ്കയിലാണ് എറണാകുളം മാമലക്കണ്ടം നിവാസികൾ. പദ്ധതി പൂർത്തിയായാൽ  പ്രദേശത്ത് വലിയ  പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക.

മാമലക്കണ്ടത്തെത്തുന്ന സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ് ഉരുളികുഴി തോട്. ഈ തോടിന് കുറുകെ അണക്കെട്ടി വെള്ളം പിണവൂർക്കടി ആദിവാസി ഉന്നതിക്ക് സമീപത്തെ പവർഹൗസിൽ എത്തിച്ച് ഏഴ് മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനാണ് സ്വകാര്യ കമ്പനിയുടെ നീക്കം. പദ്ധതിക്ക് എൻ ഒ സി നൽകിയതിൽ അടക്കം വീഴ്ച വന്നെന്നാണ് ആരോപണം. 

പദ്ധതി പൂർത്തിയായാൽ 180 ഓളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിനടക്കം ദോഷം ചെയ്യുമെന്നാണ് ആശങ്ക. പ്രതിഷേധം കടുത്തതോടെ ജില്ലാ കലക്ടറുടെ നിർദേശാനുസരണം ഇറിഗേഷൻ ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.

ENGLISH SUMMARY:

Small Hydropower Project concerns are growing in Mamalakandam, Ernakulam, due to a private company building a dam at Urulikuzhi. Residents fear significant environmental disasters if the project is completed