ഹൈക്കോടതി നിർദേശത്തെ തുടർന്ന് കൊച്ചിയിലെ നിരത്തുകളിൽ നേരിട്ടിറങ്ങി ഗതാഗതം നിയന്ത്രിച്ച് പൊലീസ്. ബാനർജി, സഹോദരൻ അയ്യപ്പൻ റോഡുകളിലെ സിഗ്നൽ ഓഫ് ആക്കിയായിരുന്നു ഗതാഗത നിയന്ത്രണം. പോലീസ് നിരത്തിലിറങ്ങിയിട്ടും ഗതാഗതക്കുരുക്കഴിഞ്ഞിട്ടില്ലെന്ന് യാത്രക്കാരുടെ പരാതി.
കൊച്ചി നഗരത്തിൽ രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന അമിക്കസ് ക്യൂറി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നിർദേശിച്ച ഗതാഗത പരിഷ്കാരം. ബാനർജി റോഡിൽ പാലാരിവട്ടം മുതൽ ഹൈക്കോടതി വരെയും, സഹോദരൻ അയ്യപ്പൻ റോഡിൽ വൈറ്റില മുതൽ പള്ളിമുക്ക് വരെയുള്ള ഗതാഗതനിയന്ത്രണം പൊലീസ് ഏറ്റെടുത്തു. രാവിലെ, എട്ടര മുതൽ പത്തുമണിവരെ ഈ ഭാഗങ്ങളിലെ സിഗ്നലുകളും കണ്ണടച്ചു. പൊലീസുകാരെ നിരത്തിൽ കണ്ട വാഹനയാത്രക്കാർക്ക് കാര്യം പിടികിട്ടിയില്ല.
വൈകുന്നേരം അഞ്ചുമണി മുതൽ ഏഴര വരെയും സിഗ്നലുകൾ ഓഫ് ചെയ്ത് പോലീസുകാർക്ക് വീണ്ടും നിരത്തിലിറങ്ങും