കൊച്ചി വടുതല ചിന്മയ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്റര്‍ സ്കൂള്‍ കലാസാംസ്കാരിക ഫെസ്റ്റ് ചൈതന്യ 2025ന് തുടക്കം. ജില്ലയിലെ 15 CBSE സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു. ഗ്ലോബല്‍ മൊസൈക് ആയിരുന്നു ഈ വര്‍ഷത്തെ ആഘോഷത്തിന്റെ പ്രമേയം. ചലച്ചിത്ര താരം കല്യാണി പ്രിയദര്‍ശന്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര സംവിധായകന്‍ ആഷിഖ് അബു മുഖ്യാതിഥി ആയിരുന്നു. വടുതല ചിന്മയ മാനേജ്മെന്റ് ബോര്‍ഡ് പ്രസിഡന്റ് കെ.എസ്.വിജയകുമാര്‍ അധ്യക്ഷത വഹിച്ചു.