metro-skywalk

TOPICS COVERED

കൊച്ചിയിലെ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് നേരിട്ട് മെട്രോയിൽ കയറിയാലോ? അങ്ങനെ ഒരു പദ്ധതി റെയിൽവേയുടെയും മെട്രോയുടെയും പരിഗണനയിലുണ്ട്. എറണാകുളം നോർത്ത്, സൗത്ത്, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനുകളിൽ നിന്നാണ് മെട്രോ സ്റ്റേഷനിലേക്ക് ആകാശപാത വരുന്നത്. 

വിപുലമായ പൊതു ഗതാഗത സംവിധാനമുള്ള നഗരമാണ് കൊച്ചി. ഓരോ മേഖലയിലെയും പൊതുഗതാഗതത്തെ പരസ്പരം കൂട്ടിച്ചേർത്താൽ യാത്രക്കാർക്ക് കൂടുതൽ ഉപകാരപ്പെടും. ഇത്തരത്തിൽ മൾട്ടി മോഡൽ ട്രാൻസ്പോർട്ടേഷൻ സിസ്റ്റം ഇന്ത്യയിൽ ആദ്യമായി കൊച്ചിയിൽ യാഥാർത്ഥ്യമാകാൻ പോകുന്നു. റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് മെട്രോ സ്റ്റേഷനുകളിലേക്കുള്ള ആകാശപാത. പദ്ധതിയുടെ രൂപരേഖ ഇങ്ങനെ:  ആകാശപാതയെ കുറിച്ചുള്ള ആദ്യഘട്ട ചർച്ചകൾ പുരോഗമിക്കുന്നു. പദ്ധതി വന്നാൽ മെട്രോയുടെ വരുമാനവും കൂടും.

ENGLISH SUMMARY:

A proposal is under consideration to allow direct metro access from railway stations in Kochi. Skywalks are being planned to connect Ernakulam North, South, and Tripunithura railway stations to nearby metro stations, aiming to enhance commuter convenience through integrated transport.