panambilly-thevararoad

TOPICS COVERED

മെട്രോ നഗരമെന്ന് മേനിനടിക്കുന്ന കൊച്ചിക്ക് നാണക്കേടായി പനമ്പള്ളിനഗര്‍ – തേവര റോഡ്. പൈപ്പിടാന്‍ രണ്ടരവര്‍ഷം മുമ്പ് വെട്ടിപ്പൊളിച്ച റോഡ് കനത്തമഴയെ തുടര്‍ന്ന് വെള്ളംനിറഞ്ഞ് യാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയായിരിക്കുകയാണ്. എന്നു നന്നാക്കുമെന്ന ചോദ്യത്തിനു മുന്നില്‍ കരാറുകാരനെ പഴിപറഞ്ഞു തടിതപ്പുകയാണ് കോര്‍പറേഷന്‍ അധികൃതര്‍.

ഇതാണ് കൊച്ചി പമ്പള്ളി നഗറില്‍ നിന്ന് തേവരയ്ക്ക് പോകുന്ന നഗരഹൃദയഭാഗത്തുള്ള റോഡിന്‍റെ നിലവിലെ സ്ഥിതി. ട്രാഫിക് ബ്ലോക്ക് ഒഴിവാക്കി തേരവരയിലേക്ക് പോകാന്‍ ഒട്ടേറെപ്പേര്‍ തിരഞ്ഞെടുക്കുന്ന വഴിയാണിത്.

കേന്ദ്ര സര്‍ക്കാരിന്‍റെ അമൃത് പദ്ധതിയുടെ ഭാഗമായി കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കാനാണ്  റോഡിന്‍റെ വശങ്ങളില്‍ കുഴിയെടുത്തത്. റോഡിന്‍റെ ഒരുവശമാണെങ്കില്‍ ‌കുഴികളാല്‍ സമ്പന്നം. മഴ പെയ്താല്‍ പിന്നെ കാര്യങ്ങള്‍ പറയുകയും വേണ്ട.

വാഹനയാത്രക്കാര്‍ക്ക് മാത്രമല്ല കാല്‍നടയാത്രക്കാര്‍ക്കും യാത്ര ദുഷ്ക്കരം. റോഡ് നിര്‍മാണത്തിനായി കോര്‍പ്പറേഷന്‍ കരാര്‍ നല്‍കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങളായിട്ടും  പണി ഇഴഞ്ഞുതന്നെ. റോഡുപണിക്കാവശ്യമായ മെറ്റലിന്റെ ലഭ്യതക്കഉരള് കാരണമാണ് നിര്‍മാണം നിലച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. 

ENGLISH SUMMARY:

The Panampilly Nagar – Thevara road has become an embarrassment for Kochi, a city that prides itself on being a metro hub. The road, which was dug up two and a half years ago for pipeline work, is now filled with water due to heavy rains, posing a serious threat to commuters' lives. When questioned about repairs, Corporation authorities are reportedly shifting blame to the contractor, avoiding responsibility.