company-blast

TOPICS COVERED

എറണാകുളം കളമശ്ശേരിയിലെ കാര്‍ബോറാണ്ടം യൂണിവെഴ്സല്‍ ലിമിറ്റഡ് കമ്പനിയിലണ്ടായ പൊട്ടിത്തെറിയില്‍ നാട്ടുകാര്‍ സമരത്തിലെയ്ക്ക്. വീടുകള്‍ക്ക് കേടുപാടുകള്‍പറ്റിയിട്ടും കമ്പനിയുടെ ഭാഗത്തുനിന്ന് ഇടപെടല്‍ ഉണ്ടാകുന്നില്ലെന്നാരോപിച്ചാണ് സമരത്തിനൊരുങ്ങുന്നത്. വില്ലേജ് ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയെന്നല്ലാത്തെ മറ്റൊരു നടപടിയും ഇല്ലെന്നാണ് നാട്ടുകാരുടെ പരാതി.

പുറം മോടിക്കപ്പുറം ഇക്കാണുന്ന വീടുകളുടെയൊക്കെ ഭിത്തികള്‍ക്കും മേല്‍ക്കൂരയ്ക്കും പൊട്ടിത്തെറിയില്‍ ബലക്ഷയം ഉണ്ടായിട്ടുണ്ട്. എന്നിട്ടും ഒരിടപെടലും വരാത്ത സാഹചര്യത്തിലാണ് സമരവഴി. പൊട്ടിത്തെറിയ്ക്ക് ശേഷം ഒന്നോ രണ്ടോ വീടുകൾ കണ്ട് കമ്പനി അധികൃതർ പോയെന്ന് നഷ്ടമുണ്ടായവർ പറയുന്നു. പൊട്ടിത്തെറിയല്ല. ഉരുകിയ അലുമിനിയം ഫര്‍ണസില്‍ നിന്ന് ലീക്കായതാണെന്നായിരുന്നു കമ്പനിയുടെ വിശദീകരണം. വീടുകള്‍ക്കുണ്ടായ കേടുപാടുകള്‍ തീര്‍ക്കാന്‍ നടപടി ഉടനുണ്ടാകുമെന്നും കംമ്പനി നേരത്തെ അറിയിച്ചിരുന്നു.