മെട്രോ നഗരത്തിന്‍റെ തലവേദനയായ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് ശാപമോക്ഷത്തിന് വഴിയൊരുങ്ങുന്നു. സ്റ്റാന്‍ഡ് നവീകരിക്കാന്‍ ഗതാഗത വകുപ്പ് പദ്ധതിയിടുന്നുണ്ട്. ഇതിന് മുന്നോടിയായി ശനിയാഴ്ച ഗതാഗത മന്ത്രി സ്റ്റാന്‍ഡ് സന്ദര്‍ശിക്കും.
സമീപത്തെ കാനയില്‍ നിന്നുള്ള മലിനജലമാണ് പ്രധാന വില്ലന്‍. കെട്ടിടം താഴ്ന്ന പ്രദേശത്തിരിക്കുന്നതിനാല്‍, മഴവെള്ളം പെട്ടെന്ന് ഇറങ്ങി പോവുകയുമില്ല. അപ്പോള്‍ എന്താണ് ഒരു ശ്വാശ്വത പരിഹാരം?
മഴയില്‍ വെള്ളക്കെട്ടുണ്ടാകാത്ത കാരിക്കാമുറിയിലേക്ക് സ്റ്റാന്‍ഡ് മാറ്റി സ്ഥാപിക്കാനായിരുന്നു പ്ലാന്‍. സ്റ്റാന്‍ഡ് വൈറ്റില മൊബിലിറ്റി ഹബ്ബ് മാതൃകയിലാക്കുകയാണ് ലക്ഷ്യം. 12 കോടി രൂപ സ്മാര്‍ട്സിറ്റി നല്‍കാമെന്നും ധാരണയായി. പക്ഷേ, ഒന്നും സംഭവിച്ചില്ല.
ഇനി ഗതാഗതമന്ത്രിയാണ് അവസാന ആശ്രയം. ജില്ലയ്ക്കു തന്നെ നാണക്കേടായ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് ശാപമോക്ഷം നല്‍കാന്‍ മന്ത്രി തന്നെ മുന്നിട്ടിറങ്ങണം.