kochi-expo

ചില സാങ്കല്‍പിക വിഡിയോകളില്‍ കാണുന്നതുപോലെ ലോകം പെട്ടെന്ന് വെള്ളത്തിനടിയിലായാലോ? അങ്ങനെ സംഭവിച്ചാല്‍, പ്രശസ്ത സ്മാരകങ്ങള്‍ക്കും പ്രതിമകള്‍ക്കും എന്തായിരിക്കും സംഭവിക്കുക? അതറിയാനായി കൊച്ചിയിലെ ദര്‍ബാള്‍ ഹാളിലെത്തിയാല്‍ മതി. 

പിയാത്തയും മോഹന്‍ജദാരോയും മോസസുമെല്ലാം വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നു. ലോകം വെള്ളത്തിനടിയിലായാല്‍, ചരിത്രസ്മാരകങ്ങള്‍ അന്ന് എങ്ങനെയായിരിക്കുമെന്നതിന്‍റെ നേര്‍ചിത്രം. ഡീപ് വിത്തിന്‍.  ചിത്രകാരന്‍ പാലാ സ്വദേശി റോയ് തോമസിന്‍റെ ഭാവന. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ചര്‍ച്ചചെയ്യുന്നുണ്ട്, ഓരോ ചിത്രവും.

ഡല്‍ഹിയ്ക്കു ശേഷമാണ് കൊച്ചി ദര്‍ബാര്‍ ഹാളിലെ സോളോ പ്രദര്‌‍ശനം. 25 ചിത്രങ്ങളും വരച്ചത് ഓയില്‍പെയിന്‍റില്‍. ആറുമാസം വരെയെടുത്ത് വരച്ച ചിത്രങ്ങളുണ്ട് കൂട്ടത്തില്‍. കോവിഡ് കാലത്തായിരുന്നു ഭൂരിഭാഗവും വരച്ചത്. ഒറ്റവരി അടിക്കുറുപ്പ് ഓരോ ചിത്രത്തിനും. ആസ്വാദകരില്‍ നിന്നും മികച്ച പ്രതികരണം. വെള്ളിയാഴ്ച വരെയാണ് പ്രദര്‍ശനം.

ENGLISH SUMMARY:

Solo expo at Kochi Durbar Hall